മൊബൈല്‍ കട നടത്തുന്നയാള്‍ തൂങ്ങിമരിച്ചു; വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ ആരോപണം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരത്തില്‍ മൊബൈല്‍ കട നടത്തുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. വ്‌ളാങ്ങാമുറി ചമ്പയില്‍ റോഡ് വിഎം. നിവാസില്‍ ദിലീപ് കുമാര്‍ (47) ആണ് മരിച്ചത്. അമരവിളയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം .
ദിലീപ് കുമാറിന്റെ കടയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സാമ്പത്തിക ബാധ്യതകള്‍ നേരിട്ടിരുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി. ബന്ധുക്കള്‍ കൗണ്‍സിലര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചു.