എംഎന്‍ആര്‍ഇജിഎ; പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ഗുരുതരമായ പ്രശ്‌നം: എന്‍ കെ പ്രേമചന്ദ്രന്‍

Update: 2025-12-17 06:11 GMT

ന്യൂഡല്‍ഹി: എംഎന്‍ആര്‍ഇജിഎയുടെ പേര് മാറ്റുന്നത് മാത്രമല്ല, ഈ പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് ഗുരുതരമായ പ്രശ്‌നമാണെന്ന് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍എസ്പി) എംപി എന്‍ കെ പ്രേമചന്ദ്രന്‍. മഹാത്മാഗാന്ധി രാഷ്ട്രപിതാവാണെന്നും അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യുന്നത് അപമാനമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ഗാന്ധിജിയുടെ പൈതൃകത്തെയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷം ഈ വിഷയത്തില്‍ ശബ്ദം ഉയര്‍ത്തുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: