രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ച് മുന്‍പാകെ ചോദ്യം ചെയ്യലിനായി ഹാജരാകും

Update: 2026-02-17 05:31 GMT

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ച് മുന്‍പാകെ ചോദ്യം ചെയ്യലിനായി ഹാജരാകും. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഹാജരാകല്‍. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ രാഹുല്‍ അന്വേഷണവുമായി വേണ്ടത്ര സഹകരിച്ചില്ലെന്നാണ് റിപോര്‍ട്ടുകള്‍.

പീഡനം നടന്നുവെന്ന് പറയുന്ന കാലയളവില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവ വിറ്റുപോയെന്നായിരുന്നു മറുപടി. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. യുവതിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Tags: