കോഴിക്കോട്: കോഴിക്കോട്: മുസ് ലിം ലീഗ് നേതാവും എംഎല്‍എയുമായ എം കെ മുനീറിന്റെ നില ഗുരുതരമെന്ന് റിപോര്‍ട്ടുകള്‍. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു.
എന്നിരുന്നാലും പോസിറ്റീവ് പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അദ്ദേഹം.