വഖ്ഫ് സംരക്ഷണ സമ്മേളനങ്ങള്‍ കണ്ട് പരിഭ്രമിച്ചാണ് കേന്ദ്രസര്‍ക്കാര്‍ എം കെ ഫൈസിയെ കള്ളക്കേസില്‍ കുടുക്കിയത്: റോയ് അറക്കല്‍

Update: 2025-03-19 14:19 GMT

കൊച്ചി: ബിഹാറിലും ആന്ധ്രയിലും എസ്ഡിപിഐ സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ സമ്മേളനങ്ങള്‍ കണ്ടതിന്റെ പരിഭ്രാന്തിയിലാണ് കേന്ദ്രസര്‍ക്കാര്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കള്ളക്കേസില്‍ കുടുക്കിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു. എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സുഭാഷ് പാര്‍ക്കിന് സമീപം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി ജനാധിപത്യത്തില്‍ മോദി സര്‍ക്കാര്‍ വല്യേട്ടന്‍ ചമയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് അജ്മല്‍ കെ മുജീബ് അധ്യക്ഷത വഹിച്ച ഐക്യദാര്‍ഢ്യ സംഗമത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി സ്വാഗതം ആശംസിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി കെ ഷൗക്കത്തലി, എം പി അജീബ്(സംസ്ഥാന സെക്രട്ടറി, സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം), പി കെ ബിജു (ബിഎസ്പി ജില്ലാ പ്രസിഡന്റ്), ദളിത് ചിന്തകന്‍ കെ കെ എസ് ചെറായി, ഹുസൈന്‍ ബദരി, പി വിജയന്‍(സര്‍ഫാസി വിരുദ്ധ സമരസമിതി), മാവുടി മുഹമ്മദ് ഹാജി, കമാല്‍ റഷാദി, യൂസഫ് മുഫ്തി, സുബൈര്‍ കറുകപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു .

എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുധീര്‍ എലൂക്കര, നിഷ ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ നാസര്‍ എളമന, എന്‍ കെ നൗഷാദ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഷമീര്‍, അറഫ മുത്തലിബ്, സിറാജ് കോയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് പുതുക്കാട്, സനൂപ് പട്ടിമറ്റം, കബീര്‍ കോട്ടയില്‍, അലോഷ്യസ് കൊള്ളന്നൂര്‍, ഷിഹാബ് പടന്നാട്ട് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.