എം കെ ഫൈസി ഐക്യദാര്‍ഢ്യ സംഗമം നാളെ

Update: 2025-03-15 12:36 GMT

കോഴിക്കോട്: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാളെ വടകരയില്‍ ഐക്യദാര്‍ഢ്യസംഗമം നടക്കും. രാവിലെ 10.30ന് വടകര ടൗണ്‍ ഹാളിലാണ് സംഗമം. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി തുടങ്ങിയ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.