കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുനാനദിയില്‍

Update: 2025-07-14 06:01 GMT

ന്യൂഡല്‍ഹി: ആറുദിവസമായി കാണാതായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയുടെ മൃതദേഹം യമുന നദിയില്‍ കണ്ടെത്തി.ത്രിപുര സ്വദേശിനിയായ സ്‌നേഹ ദേബ്‌നാഥ് എന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ത്രിപുര സ്വദേശിയാണ് സ്‌നേഹ ദേബ്‌നാഥ്.

ഡല്‍ഹിയിലെ സിഗ്‌നേച്ചര്‍ ബ്രിഡ്ജിലേക്കാണ് യുവതി അവസാനമായി യാത്ര ചെയ്തത്. പോലിസ് പറയുന്നതനുസരിച്ച്. പാലത്തിലെത്തിയ യുവതി നദിയിലേക്ക് ചാടുകയായിരുന്നു. കാണാതാവുന്ന ദിവസം അവര്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശം പോലിസ് കണ്ടെത്തി. വിദ്യാര്‍ഥിനി കുറച്ചു മാസങ്ങളായി മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി വിദ്യാര്‍ഥിനിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: