പാലക്കാട്ട് നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി

Update: 2025-09-17 13:39 GMT

പാലക്കാട്: കോങ്ങാട് നിന്നും കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. കോങ്ങാട് കെപിആര്‍പി സ്‌കൂളിലെ 13 വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും പോലിസ് കണ്ടെത്തിയത്.

ഇന്ന് രാവിലെ 7 മണിക്ക് ട്യൂഷന് പോയശേഷം സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും പോലിസില്‍ പരാതിപ്പെടുകയായിരുന്നു. 10 മണിയോടെ വിദ്യാര്‍ഥിനികള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒലവക്കോട് കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളെ കണ്ടെത്താനായത്.