തൃശൂർ അഴിക്കോട് കടപ്പുറത്ത് യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു; പാലത്തിങ്ങൽ പുഴയിൽ കാണാതായ യുവാവിൻ്റെതാണന്ന് സംശയം
പരപ്പനങ്ങാടി: തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു. പാലത്തിങ്ങൽ പുഴയിൽ കാണാതായ 17 കാരൻ്റെതെന്നാണ് സംശയം.
കഴിഞ്ഞ ബുധനാഴ്ചയാണ് പാലത്തിങ്ങൽ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17) നെ കാണാതായത്.
അഞ്ചുദിവസമായി തുടരുന്ന തിരച്ചിലിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ രാവിലെ പത്തുമണിയോടെ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയൽ നടപടികൾക്കായി ജുറൈജിൻ്റെ ബന്ധുക്കൾ സ്ഥലത്തേക്ക് പുറപ്പെട്ടുവെന്നാണ് വിവരം.