ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്തി; ഒരാളെ കുറിച്ച് വിവരമില്ല
കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈല്‍ഹോമില്‍ നിന്നും കാണാതായ മൂന്നു ആണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി. താമരശ്ശേരി, കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കുട്ടികളെ കാണാതായത് എന്നാണ് വിവരം. ചേവായൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. മൂന്നാം കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.