മീനച്ചിലാറ്റില്‍ കാണാതായ അമല്‍ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി

Update: 2025-05-05 05:37 GMT

കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കാണാതായ അമല്‍ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി. അടിമാലി സ്വദേശിയാണ് അമല്‍. പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫി(21) ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് നാലംഗ സംഘം കുളിക്കാനായി മീനച്ചിലാറ്റില്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ രണ്ടു പേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ജര്‍മ്മന്‍ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളാണ് അമലും ആല്‍ബിനും.

Tags: