എറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്‍മാരെ കാണാതായി
കൊച്ചി: എറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്‍മാരെ കാണാതായി. യെമന്‍ പൗരന്‍മാരായ ജുബ്രാന്‍, അബ്ദുല്‍സലാം എന്നിവരെയാണ് കാണാതായത്. ഇന്നുച്ചയോടെയാണ് സംഭവം. ഇവര്‍ക്കു വേണ്ടി നിലവില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. കോയമ്പത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് കാണാതായത്. ഏഴു പേരടങ്ങുന്ന സംഘം കുളിക്കാനായി ബീച്ചില്‍ ഇറങ്ങിയതായിരുന്നു. ഈ സമയം,പ്രദേശ വാസികളായ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നത് വിലക്കിയിരുന്നെങ്കിലും ഇവര്‍ അത് കേള്‍ക്കാതെ ഇറങ്ങുകയായിരുന്നു. കടലില്‍ ഇറങ്ങിയതോടെ,ഇതില്‍ രണ്ടു പേര്‍ ഒഴിക്കില്‍പെടുകയായിരുന്നു.