കാണാതായ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-09-08 10:40 GMT

വയനാട്: കാണാതായ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌കയെയാണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കനിഷ്‌ക.

വീട്ടില്‍ നിന്ന് ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായെന്ന് ബന്ധുക്കള്‍ പുല്‍പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. ഉച്ചയോടെ ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലിസ് സ്ഥലത്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു. മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‌ക.