ഇസ്‌ലാമാബാദ്: പാകിസ്താനിലെ മൂന്നു സൈനികതാവളങ്ങളിലേക്ക് ഇന്ത്യ മിസൈല്‍ അയച്ചെന്ന് പാകിസ്താന്‍ സമ്മതിച്ചെന്ന് അസോസിയേറ്റ് പ്രസില്‍ റിപോര്‍ട്ട്. റാവല്‍പിണ്ടിയിലെ നൂര്‍ഖാന്‍ വ്യോമതാവളം, ചക് വാല്‍ നഗരത്തിലെ മുരീദ് വ്യോമതാവളം, കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ജാങിലെ റഫീഖി വ്യോമതാവളം എന്നിവയ്ക്ക് നേരെയാണ് മിസൈലുകള്‍ പോയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.