മൈനസ് താപനിലയില്‍ ഊട്ടി; തലകുന്തയില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍

Update: 2025-12-27 09:28 GMT

ചെന്നൈ: ഊട്ടിയില്‍ അതിശൈത്യം ശക്തമാവുകയാണ്. ഇന്നലെ നഗരത്തില്‍ കുറഞ്ഞ താപനില മൈനസ് 2.7 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. അതേസമയം, തലകുന്തയില്‍ മഞ്ഞുവീഴ്ച നേരിട്ട് ആസ്വദിക്കാനെത്തിയ സഞ്ചാരികള്‍ നിരാശരായി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ചതുപ്പുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിച്ചു. അപകട സാധ്യത കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇതിനെ തുടര്‍ന്ന് സഞ്ചാരികള്‍ റോഡരികിലും സുരക്ഷിതമായ മറ്റു ഭാഗങ്ങളില്‍ നിന്നും കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു. തലകുന്തയിലെ പ്രകൃതി സൗന്ദര്യം കാണാനായി നിരവധി സഞ്ചാരികള്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട്.

Tags: