ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: മീനു മുനീര്‍ അറസ്റ്റില്‍
കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നിരവധി പേര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ബാലചന്ദ്ര മേനോനെതിരെ മീനു മുനീര്‍ ആരോപണം ഉന്നയിച്ചത്. കേസില്‍ ബാലചന്ദ്ര മേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ആണുങ്ങള്‍ക്കും അന്തസ്സുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. പിന്നാലെ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കെതിരെ ബാലചന്ദ്ര മേനോന്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.