അയ്യപ്പ സംഗമത്തിനു പിന്നാലെ ന്യൂനപക്ഷ സംഗമം; കൊച്ചിയില്‍ വേദിയൊരുക്കാന്‍ സര്‍ക്കാര്‍

സെപ്റ്റംബറില്‍ അയ്യപ്പ സംഗമം നടത്തുന്നതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം

Update: 2025-09-11 09:42 GMT

കൊച്ചി: അയ്യപ്പ സംഗമം കൊണ്ടുവന്നതിനു പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലിംകളില്‍ നിന്നും ക്ഷണിക്കപ്പെടന്ന 1500 പേരെ പങ്കെടുപ്പിക്കാനാണ് നീക്കം. കൊച്ചിയിലാണ് സംഗമ വേദിയൊരുക്കുക. ഒക്ടോബറില്‍ സംഗമം നടത്താനാണ് തീരുമാനം.

ക്രിസ്ത്യന്‍ സംഘടനകളെ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല കെജെ മാക്‌സി എംഎല്‍എയ്ക്കാണ്. സംഗമത്തിന് 'വിഷന്‍ 2031' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ 2031ല്‍ ഏതു രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം സംഗമത്തിലുണ്ടാവും.

Tags: