പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രതിക്ക് 20 വര്‍ഷം കഠിനതടവ്

Update: 2026-03-12 09:11 GMT

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അലിയാരിനെ (58) ആണ് മൂവാറ്റുപുഴ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020 ഡിസംബര്‍ 28-നാണ് സംഭവം നടന്നത്. മൂവാറ്റുപുഴ കാവുങ്കര ഭാഗത്ത് പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതായിരുന്നു 12 വയസ്സുകാരന്‍. കൂടുതല്‍ മീന്‍ ലഭിക്കുന്ന സ്ഥലം കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വിശ്വസിപ്പിച്ച് പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Tags: