വീട്ടിലേക്ക് കയറുന്നതിനിടെ മിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക്

Update: 2025-05-17 02:11 GMT

കൊച്ചി: കളമശ്ശേരിയില്‍ മധ്യവയസ്‌ക മിന്നലേറ്റ് മരിച്ചു. കരിപ്പാശ്ശേരിമുകള്‍ ലൈല(55)യാണ് മരിച്ചത്. കുടുംബത്തോടൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് കയറുന്നതിനിടെയാണ് മിന്നലേറ്റത്. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് അബ്ബാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.