വി ഡി സതീശന്‍ മല്‍സരിച്ചാലും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫേ വിജയിക്കൂവെന്ന് മന്ത്രി വി ശിവന്‍കുട്ടി

Update: 2025-11-03 11:17 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് വലിയ വിജയം നേടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ബിജെപി-യുഡിഎഫ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്ര ധൈര്യത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.

'ബിജെപിയും യുഡിഎഫും തമ്മില്‍ ഒരു ധാരണ ഉണ്ടായിക്കാണും. അല്ലെങ്കില്‍ ഇത്ര ധൈര്യത്തോടെ അവര്‍ക്ക് മല്‍സരിക്കാനാകില്ല. ധാരണയുടെ ഫലമായാണ് ആദ്യമേ സീറ്റുകള്‍ പ്രഖ്യാപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫും ബിജെപിയും ധാരണാചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്', വി ശിവന്‍കുട്ടി പറഞ്ഞു.

എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ അത്യുജ്ജ്വലമായ വിജയം നേടുമെന്നതില്‍ സംശയമില്ല. ശബരീനാഥനല്ല രമേശ് ചെന്നിത്തലയോ വി ഡി സതീശനോ മല്‍സരിച്ചാലും തലസ്ഥാന നഗരത്തില്‍ എല്‍ഡിഎഫ് കൂടുതല്‍ സീറ്റോടെ അധികാരത്തില്‍ വരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Tags: