തിരുവനന്തപുരം: ഇനി നേമത്ത് മല്‍സരിക്കാന്‍ ഇല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം താന്‍ നേമത്ത് നിന്നും മല്‍സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവന്‍കുട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരിക്കല്‍ ഒ രാജഗോപാലിനെയും പിന്നീട് കുമ്മനം രാജശേഖരനെയും തോല്‍പ്പിച്ച് നേമത്ത് നിന്നും രണ്ട് തവണ ജയിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. മുന്നണിയും സിപിഎമ്മും നേമത്ത് ആര് മല്‍സരിക്കണമെന്ന് തീരുമാനിക്കും അത് അനുസരിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു. 40 വര്‍ഷക്കാലമായി പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ നേമത്ത് ഒ രാജഗോപാല്‍ വിജയിച്ച് കേരളനിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ 2021ലെ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടിയാണ് നേമം ബിജെപിയില്‍ നിന്ന് തിരികെ പിടിച്ചത്.