ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകരും ഉണ്ട്: വി ശിവൻകുട്ടി

Update: 2025-02-18 10:36 GMT

തിരുവനന്തപുരം: ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി.‍ അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്നും ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്നും മന്ത്രി പറഞ്ഞു. സമ​ഗ്ര ​ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു ശിവൻ കുട്ടി.

എട്ടാം ക്ലാസുകളില്‍ ആരേയും അരിച്ചു പെറുക്കി തോല്‍പ്പിക്കില്ലെന്നും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികളെ തോല്‍പ്പിക്കാൻ വേണ്ടിയുള്ള പ്ലാൻ അല്ലന്നും‍ മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ക്ക് കുറവുള്ള വിദ്യാർഥികൾ‍ക്ക് കൂടുതൽ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: