എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സാങ്കേതികപ്രശ്നം മൂലമാണ് ബുക്കിങ് തടസപ്പെടുന്നതെന്നും ബുക്കിങ് കൂടിയതോടെ സെര്‍വര്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ബുക്കിങ്ങില്‍ വല്ലാത്ത തിരക്കുണ്ടായതിന് പിന്നാലെയാണ് ബുക്കിങ് ചെയ്യുന്നതിന് തടസങ്ങള്‍ നേരിട്ടത്. സെര്‍വര്‍ കപ്പാസിറ്റി വര്‍ധിപ്പിച്ച് ബുക്കിങ് പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.ഗാര്‍ഹികേതര വിഭാഗങ്ങള്‍ക്കുള്ള അലോട്ട്മെന്റ വര്‍ധിപ്പിക്കും. നിലവിലെ 20 ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു ആശങ്കയും വേണ്ടതില്ലെന്നാണ് കമ്പനികള്‍ ഇന്നലെ യോഗത്തില്‍ അറിയിച്ചത്.
എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും മണ്ണെണ്ണ നല്‍കുന്ന കാര്യം പരിശോധിക്കും. മണ്ണെണ്ണ ലഭ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. മണ്ണെണ്ണ കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കിക്കൊണ്ട് ഇത്തരം പ്രതിസന്ധികളെ ഒരു പരിധിവരെ തടയാന്‍ കഴിയുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും നടത്തിയാല്‍ നടടി സ്വീകരിക്കുമെന്നും ഇന്നലെ 76 കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.