'അവനവനാണ് വകതിരിവ് കാണിക്കേണ്ടത്'; വെള്ളാപ്പള്ളിക്കെതിരേ മന്ത്രി ഗണേഷ്‌കുമാര്‍

Update: 2026-01-04 13:33 GMT

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശം തുടരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മഹാനായ ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മിച്ചാല്‍ മതിയെന്നും അവനവനാണ് വകതിരിവ് കാണിക്കേണ്ടതെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു.

'ആരുംതന്നെ അങ്ങനെയൊന്നു പറയാന്‍ പാടില്ല. ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്. അങ്ങനെയിരുന്ന മഹാവ്യക്തിയിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മിച്ചാല്‍ മതി. വേറെയൊന്നും പറയാനില്ല. ലോകത്ത് ആരേയും തിരുത്താനാകില്ല. അവനവന്‍ തിരിച്ചറിയുക എന്നതാണ്. വകതിരിവ് അവനവനാണ് കാണിക്കേണ്ടത്' ഗണേഷ്‌കുമാര്‍ പറഞ്ഞു.

Tags: