മംഗളൂരു പ്രദേശത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍; ജില്ലയുടെ ചുമതലയില്‍ നിന്നും മന്ത്രി ഒഴിഞ്ഞതായി റിപോര്‍ട്ട്

ബംഗളൂരു: ദക്ഷിണ കന്നഡയില്‍ വര്‍ഗീയ സംഘര്‍ങ്ങളും കൊലപാതകങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയുടെ ചുമതലയില്‍ നിന്നും ആരോഗ്യ-കുടുംബക്ഷേമമന്ത്രി ദിനേഷ് ഗുണ്ടു റാവു ഒഴിഞ്ഞെന്ന് റിപോര്‍ട്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ പോയി അദ്ദേഹത്തെ നേരില്‍ കണ്ട് ചുമതലയില്‍ നിന്ന് ഒഴിഞ്ഞെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. .യോഗം ഇപ്പോഴും തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി ഡോ.ജി പരമേശ്വര, ഡയറക്ടര്‍ ജനറല്‍ ആന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ഡോ.എം എ സലീമും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.