മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ പിഴയിട്ട് കോടതി

Update: 2025-06-18 09:33 GMT
മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; മില്‍നയ്ക്ക് ഒരുകോടി രൂപ പിഴയിട്ട് കോടതി

തിരുവനന്തപുരം: മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചെന്ന പരാതിയില്‍ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കുന്ന കമ്പനി 'മില്‍ന'യ്ക്ക് ഒരുകോടി രൂപ പിഴയിട്ട് കോടതി. മില്‍മയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയുടേതാണ് ഉത്തരവ്. ആറു ശതമാനം പിഴപ്പലിശയും കൂടാതെ 8,71000 രൂപ കോടതി ഫീസായി അടക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിധിയില്‍ സന്തോഷം ഉണ്ടെന്നും ഇനി മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പേരും ലോഗോയുമെല്ലാം ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും മില്‍മയുടെ ചെയര്‍മാന്‍ അറിയിച്ചു.

Tags:    

Similar News