അസമില്‍ റെയില്‍പാളത്തില്‍ ബോംബ് വച്ചയാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന്

Update: 2025-10-25 11:24 GMT

ഗുവാഹതി: അസമിലെ കോക്രജഹാറില്‍ റെയില്‍പാളത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയ ആള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പോലിസ്. നാഷണല്‍ സന്താള്‍ ലിബറേഷന്‍ ആര്‍മി എന്ന സംഘടനയുടെ നേതാവായ രോഹിത് മുംറു എന്നയാളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും രണ്ട് ഗ്രനേഡുകളും രണ്ടു 7.65 എംഎം പിസ്റ്റളുകളും കണ്ടെത്തിയതായി പോലിസ് പറഞ്ഞു. ജാര്‍ഖണ്ഡ് സ്വദേശിയായ രോഹിത് മുംറു അസമിലെ സന്താള്‍ ആദിവാസികള്‍ക്കിടയിലും പ്രവര്‍ത്തിച്ചിരുന്നതായി പോലിസ് പറയുന്നു. മുമ്പ് ജാര്‍ഖണ്ഡില്‍ റെയില്‍പാളത്തില്‍ ബോംബ് വച്ച കേസിലും ഇയാള്‍ പ്രതിയാണ്. അതിന് ശേഷമാണ് അസമിലേക്ക് പ്രവര്‍ത്തനം മാറ്റിയതത്രെ. 2015 മുതല്‍ ജാര്‍ഖണ്ഡ് പോലിസ് ഇയാള്‍ക്കെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.