ബെംഗളൂരു: കാവി ഷാള്‍ ഇട്ട ബിഹാര്‍ സ്വദേശിയെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കലാശിപാളയത്തെ ബസ്റ്റാന്‍ഡിന് സമീപം ആഗസ്റ്റ് 24ന് രാത്രി നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ തബ്‌റീസ്, ഇമ്രാന്‍ഖാന്‍, അജീസ് ഖാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റോയല്‍ ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സ്ലിന്ദര്‍ കുമാര്‍ എന്നയാള്‍ക്കാണ് അടിയേറ്റതെന്ന് പോലിസില്‍ നല്‍കിയ പരാതി പറയുന്നു. എന്തിനാണ് കാവി ഷാള്‍ ഇട്ടതെന്ന് ചോദിച്ച് മുന്നുപേരും ചേര്‍ന്ന് സ്ലിന്ദര്‍ കുമാറിനെ മര്‍ദ്ദിച്ചു എന്നാണ് ആരോപണം. അറസ്റ്റിലായ മൂന്നുപേരെയും റിമാന്‍ഡ് ചെയ്തു.