കൊല്‍ക്കത്തയിലെ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണം; ഷിംലയില്‍ അര്‍ധരാത്രി മെഴുകുതിരി മാര്‍ച്ച്

Update: 2024-08-20 05:56 GMT

ഷിംല(ഹിമാചല്‍പ്രദേശ്): കൊല്‍ക്കത്തയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രി ഷിംലയില്‍ നിശബ്ദ മെഴുകുതിരി മാര്‍ച്ച് നടത്തി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യത്തിന് പുറമെ സമൂഹത്തില്‍ അവബോധം വളര്‍ത്താനും പൊതുസ്ഥലങ്ങള്‍ വീണ്ടെടുക്കാനും ലക്ഷ്യമിട്ടായിരുന്നു സമാധാനപരവും പ്രതീകാത്മകവുമായ പ്രകടനം. ഷിംല കലക്ടീവിന്റെ ബാനറിന് കീഴില്‍ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ മെഴുകുതിരികളുമായി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ഇരയ്ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags: