പരപ്പനങ്ങാടി: മലപ്പുറം കരിങ്കല്ലത്താണിയില്‍ മധ്യവയസ്‌കനെ സുഹൃത്ത് വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടാന്‍ ഉപയോഗിച്ച ആയുധവുമായി പ്രതി പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ചെമ്മാട് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. ചിറമംഗലം സ്വദേശി വാല്‍പറമ്പില്‍ കോയ(61)യ്ക്കാണ് വെട്ടേറ്റത്. ചിറമംഗലം തിരിച്ചിലങ്ങാടി പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69)യാണ് കോയയെ വെട്ടിയത്. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.