പാലക്കാട്: കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്. പാലക്കാട് കടമ്പാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
കടമ്പാറ ഉന്നതിയിലെ വീടിന് സമീപത്ത് നില്‍ക്കുമ്പോള്‍ കാട്ടാന തുമ്പിക്കൈകൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ കോട്ടത്തറയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കകയാണ്. വാരിയെല്ലിന് പരിക്കേറ്റതായാണ് വിവരം. നിലവില്‍ കാട്ടാന പ്രദേശത്ത് തന്നെയുണ്ടെന്നാണ് വിവരം. സമീപത്തെ വനത്തിലേക്ക് ആനയെ തുരത്താന്‍ ശ്രമം നടക്കുകയാണ്.