തൃശൂര്‍: പഴയന്നൂര്‍ ചീരക്കുഴിയില്‍ ചുമരിടിഞ്ഞുവീണ് മധ്യവയ്‌സകന്‍ മരിച്ചു. പഴയന്നൂര്‍ ചീരകുഴി സ്വദേശി രാമന്‍കുട്ടി (51) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ രാമന്‍കുട്ടിയെ ഉടന്‍തന്നെ ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.