മൈക്രോവേവ് ഉപകരണങ്ങളുടെ വില കുറയും; എയര്‍ക്രാഫ്റ്റ് ഭാഗങ്ങളുടെ നികുതി ഒഴിവാക്കി
ന്യൂഡല്‍ഹി: മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങള്‍ക്ക് നികുതി കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. നികുതി കുറവിലൂടെ ഇത്തരം ഉപകരണങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഇതിനൊപ്പം, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാക്കാനും ബജറ്റില്‍ പ്രഖ്യാപനം നടത്തി. വ്യോമയാന മേഖലക്ക് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. വിദേശത്തേക്ക് പണം അയക്കുന്നതിനുള്ള നികുതിയും കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.