മെക്സിക്കോയിലെ തിയോട്ടിഹുവാക്കൻ പുരാവസ്തു കേന്ദ്രത്തിൽ വെടിവയ്പ്പ്; ഒരു മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ചരിത്രപ്രസിദ്ധമായ തിയോട്ടിഹുവാക്കൻ പുരാവസ്തു കേന്ദ്രത്തിൽ വെടിവയ്പ്പ് . സംഭവത്തിൽ ഒരു കനേഡിയൻ സ്ത്രീ വെടിയേറ്റ് മരിച്ചെന്നാണ് റിപോർട്ടുകൾ.
ഒരു തോക്കുധാരി വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് വിവരം.
കാനഡ, കൊളംബിയ, ബ്രസീൽ, അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.