കെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു; തൃശൂര്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക്
തൃശൂര്‍: മുനിസിപ്പല്‍ ഓഫിസ് റോഡിലെ കെട്ടിടത്തില്‍നിന്നു വലിയ ഇരുമ്പ് മേല്‍ക്കൂര കാറ്റത്ത് റോഡിലേക്ക് വീണു. കോര്‍പറേഷന്‍ ഓഫിസിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പറന്ന് റോഡിലേക്ക് വീണത്. മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കനത്ത മഴയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നെന്നും അതിനാലാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു. വലിയ ഇരുമ്പു മേല്‍ക്കൂരയായതിനാല്‍ മുറിച്ചു മാറ്റാന്‍ സമയമെടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് ഇരുമ്പു മേല്‍ക്കൂര റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
