പാടത്ത് വലയിടാന്‍ പോയ വയോധികന്‍ മരിച്ച നിലയില്‍

Update: 2025-05-30 03:55 GMT

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പാടത്ത് വലയിടാന്‍ പോയ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കളത്തൂര്‍ വീട്ടില്‍ കെ ജെ ജെയിംസ് (67) ആണ് മരിച്ചത്. വീടിന് സമീപത്തെ ഇളയാടന്‍തുരുത്ത് പാടത്ത് മീന്‍ പിടിക്കാന്‍ വലയുമായി വ്യാഴം വൈകിട്ട് അഞ്ചോടെയാണ് ജെയിംസ് വീട്ടില്‍ നിന്നിറങ്ങിയത്. ഏറെനേരം കഴിഞ്ഞും മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും ആലപ്പുഴയില്‍നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ രാത്രി 8.45 ഓടെയാണ് പാടത്ത് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ആന്‍സമ്മ. മക്കള്‍: നീതു, നീന. മരുമക്കള്‍: ബിനു, ഷിനോയ്.