വ്യാപാരിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന്; കരാറുകാരനെതിരേ കേസ്

Update: 2025-08-07 14:40 GMT

കാഞ്ഞങ്ങാട്: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണയാള്‍ മരിച്ചു. ബെള്ളിക്കോത്ത് പെരളയിലെ റോയ് ഏഴുപ്ലാക്കിലാണ് (49) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് റോയ്, മാവുങ്കാല്‍ മൂലക്കണ്ടത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണത്. ഗുരുതരമായി പരുക്കേറ്റ റോയ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

റോയിയെ തള്ളി താഴെയിട്ടെന്ന പരാതിയില്‍ പുല്ലൂരിലെ കരാറുകാരന്‍ നരേന്ദ്രനെതിരെ (50) ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് നരേന്ദ്രന്‍ റോയിയെ തള്ളി താഴെയിട്ടെന്നാണ് പരാതി. മടിയനിലെ ഫാബ്രിക്കേഷന്‍ മൊത്ത വ്യാപാര സ്ഥാപനമായ ആര്‍ജെ ഫാബ്രിക്കേഷന്‍ ഉടമയായിരുന്നു റോയ്. ഭാര്യ: ജിന്‍സി.