ചെമ്മാട്: പള്ളിയില്‍ സുബ്ഹി നിസ്‌കരിക്കുകയായിരുന്ന മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. ചെമ്മാട് സ്വദേശിയും പരേതരായ ഡോ. സൈദ് മുഹമ്മദ്-ഡോ.ആരിഫാബി ദമ്പതികളുടെ മകനുമായ തിരൂരങ്ങാടി നഴ്‌സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ്(58) ആണ് മരിച്ചത്. ഭാര്യ: സബീന (ചെറുവണ്ണൂര്‍) മക്കള്‍: ഡോ.റസീല്‍ (മുംബൈ), റാഹിദ്(മുംബൈ) റന്ന. മരുമകള്‍: ഫിദ(വട്ടോളി). ഖബറടക്കം ഇന്ന് രാത്രി 9.30ന് ചെമ്മാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.