തിരൂര്‍: കൂട്ടായി സ്വദേശിയും വാക്കാട് സ്ഥിരതാമസക്കാരനുമായ കുഞ്ഞീരായിന്റെ പുരക്കല്‍ ഹംസ മകന്‍ ഉസ്മാന്‍(55) അബൂദബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. യുഎഇയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: ഉവൈസ്, ഉനൈസ്, ഉദൈസ്. മരുമകന്‍: ഫൈജാസ്.