
കോട്ടയം: സ്‌ഫോടകവസ്തുക്കളുമായി യുവാവ് പിടിയില്‍. പിണ്ണാക്കനാട് സ്വദേശി നോബി തോമസാണ് പിടിയിലായത്. കോട്ടയം തിടനാട് നിന്നാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്നു 148 ഡിറ്റൊണേറ്ററും 85 ജലാറ്റിന്‍ സ്റ്റിക്കും ഒരു എക്‌സ്‌പ്ലോഡറും പിടിച്ചെടുത്തു.
പ്രതിയുടെ സ്‌കൂട്ടറില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കിണര്‍ കുഴിക്കുമ്പോള്‍ പാറ പൊട്ടിക്കാനാണ് ഇവ കൈവശം വച്ചതെന്നാണ് ഇയാള്‍ പോലിസിനു നല്‍കിയ മൊഴി.