സ്ത്രീയുടെ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Update: 2025-05-18 02:26 GMT

തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സുഹൃത്ത് സജികുമാര്‍ അറസ്റ്റില്‍. കരമന സ്‌റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് സജികുമാര്‍. കരമന ഇടഗ്രാമം പാഞ്ചിപ്ലാവിളവീട്ടില്‍ ഷീജ(50)യാണ് കൈമനത്തെ സജികുമാറിന്റെ വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍വെച്ച് തീപ്പൊള്ളലേറ്റു മരിച്ചത്. മരിച്ച ഷീജയും സജിയും കുറച്ചുനാള്‍ ഒരുമിച്ചു ജീവിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതിനെത്തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇയാള്‍ നിരന്തരം ഷീജയെ ഭീഷണിപ്പെടുത്തുകയും പണം കൈപ്പറ്റിയിരുന്നതായും പോലിസ് പറയുന്നു. സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു. ജോലിചെയ്ത സ്ഥാപനത്തിലും നാട്ടിലും ഷീജയ്‌ക്കെതിരേ ഇയാള്‍ മോശം പ്രചാരണം നടത്തിയിരുന്നതായും പോലിസ് പറയുന്നു.