ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വീട്ടില്‍ പോവാന്‍ ബൈക്ക് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
കണ്ണൂര്‍: ശിക്ഷ കഴിഞ്ഞ് നാട്ടില്‍ പോവാന്‍ ബൈക്ക് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സോഡ ബാബു എന്ന ബാബുരാജിനെയാണ് ടൗണ്‍ പോലിസ് പിടികൂടിയത്. മൂന്നു ദിവസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. തുടര്‍ന്ന് തൃശൂരിലേക്ക് പോവാന്‍ വാഹനം കിട്ടാതെ വന്നതോടെ വഴിയില്‍ കണ്ട ബൈക്കെടുത്ത് പോവുകയായിരുന്നു. ബൈക്ക് മോഷണം പോയതറിഞ്ഞ ഉടമ സനൂജ് ടൗണ്‍ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു.