ലോ കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് അറസ്റ്റില്‍

Update: 2025-03-06 13:31 GMT

കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കോവൂര്‍ സ്വദേശിയായ കാരക്കുന്നുമ്മല്‍ ഇ അല്‍ഫാനെ (34) ഇന്നു രാവിലെയാണ് വൈത്തിരിയില്‍ നിന്നും ചേവായൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞമാസം 24നു വൈകിട്ട് 3.30ന് ആണ് വാപ്പോളിത്താഴത്തെ വാടക വീട്ടില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനിയായ തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്‌റിസിനെ (20) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപാഠികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി തിരച്ചില്‍ നടത്തിയത്. മരണശേഷം മൗസയുടെ ഫോണും കണ്ടെത്താനായിരുന്നില്ല. മൗസയുടെ ഫോണ്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. വിവാഹിതനായ അൽഫാനും മൗസയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലിസ് അറിയിച്ചു.