പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പ്രതി പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത്

Update: 2025-08-04 14:32 GMT

തളിപ്പറമ്പ്: പതിനാലുകാരിയെ പീഡിപ്പിച്ച ഓട്ടോ െ്രെഡവര്‍ അറസ്റ്റില്‍. മാതമംഗലത്തെ ഓട്ടോ െ്രെഡവര്‍ കാനായി സ്വദേശി അനീഷ് (40) ആണ് പിടിയിലായത്. ജൂണ്‍ നാലിനാണു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവായ യുവതിയും അനീഷും നേരത്തേ സമൂഹ മാധ്യമത്തിലൂടെ പരിചയത്തിലായിരുന്നു. തുടര്‍ന്ന് അനീഷും യുവതിയും ഇവരുടെ മൂന്നു മക്കള്‍ക്കുമൊപ്പം പറശ്ശിനിക്കടവില്‍ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ ഒമ്പതില്‍ പഠിക്കുന്ന പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുകയായിരുന്നു. ഇതു മൂത്ത കുട്ടി കാണുകയും അമ്മയോട് പറയുകയും ചെയ്തു. എന്നാല്‍ മാനക്കേടാകുമെന്ന് ഭയന്ന് അവര്‍ ഇക്കാര്യം പുറത്തു പറഞ്ഞില്ല.

പിന്നീട് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടി അധ്യാപികയോട് പറയുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് നടത്തിയ ശേഷം ചൈല്‍ഡ് ലൈനില്‍ അധ്യാപകര്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പോലിസ് കേസെടുത്തു. ഇന്നു രാവിലെയാണ് മാതമംഗലത്ത് വച്ച് അനീഷിനെ പിടികൂടിയത്.