രാജകുടുംബാംഗം അന്തരിച്ചു; ഷാര്‍ജയില്‍ ഇന്നു മുതല്‍ മൂന്നു ദിവസം ദുഃഖാചരണം

Update: 2025-09-23 05:50 GMT

ഷാര്‍ജ: രാജകുടുംബാംഗം ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. ഇന്നലെയാണ് അദ്ദേഹം അന്തരിച്ചതെന്ന് സുപ്രിംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാര്യാലയം അറിയിച്ചു. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഷാര്‍ജയില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.