മെഡിക്കല്‍ സമ്മിറ്റ് ലോഗോ പ്രകാശനം ചെയ്തു

Update: 2026-04-04 14:39 GMT

മെഡിക്കല്‍ ഫ്രറ്റേണ്‍സ് ഏപ്രില്‍ 26ന് സംഘടിപ്പിക്കുന്ന മെഡിക്കല്‍ സമ്മിറ്റിന്റെ ലോഗോ പ്രകാശനം

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിര്‍വഹിക്കുന്നു


കോഴിക്കോട്: ഏപ്രില്‍ 26ന് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ മെഡിക്കല്‍ ഫ്രറ്റേണ്‍സ് സംഘടിപ്പിക്കുന്ന മെഡിക്കല്‍ സമ്മിറ്റിന്റെ ലോഗോ പ്രകാശനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിര്‍വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍, വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, മെഡിക്കല്‍ ഫ്രറ്റേണ്‍സ് ഭാരവാഹികളായ നബ്ഹാന്‍ താജ്, ഐശ്വര്യ, മുഹമ്മദ് ഷാബിന്‍ എന്നിവര്‍ സംബന്ധിച്ചു.

'കെയര്‍ ആസ് എ ഫ്രറ്റേണല്‍ പ്രാക്ടീസ്' എന്ന തലക്കെട്ടില്‍ നടക്കുന്ന മെഡിക്കല്‍ സമ്മിറ്റില്‍ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികളും ചികില്‍സ മേഖലയിലെ നീതിനിഷേധങ്ങളും ചര്‍ച്ച ചെയ്യും. സമ്മിറ്റിനോടനുബന്ധിച്ച് പ്രീ ഇവന്റുകള്‍ നടക്കും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദഗ്ധര്‍ എന്നിവരെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും പരിപാടികളുമാണ് നടക്കുക. സമ്മിറ്റിന്റെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ ഉദ്ഘാടനം അട്ടപ്പാടി ഐടിഡിപി മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരണ്യ നിര്‍വഹിച്ചു.