മീഡിയ വണ്‍ സംപ്രേഷണവിലക്ക്; സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും

ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും.പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹരജി നല്‍കും

Update: 2022-02-09 03:32 GMT

കൊച്ചി:മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണവിലക്ക് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡ് ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും. ഇന്ന് തന്നെ ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും. പത്രവര്‍ത്തക യൂണിയന്‍, ജീവനക്കാര്‍ അടക്കമുള്ളവരും ഹരജി നല്‍കും.

സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്.കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേന്ദ്ര നടപടി ശരിവെച്ചത്. വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ അനുമതി വിലക്കിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സ്വാഭാവിക നീതി നിഷേധം ഉണ്ടായെന്നും ഹരജിക്കാര്‍ കോടതിയെ അറിയിക്കും.

Tags:    

Similar News