എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Update: 2025-07-10 03:56 GMT

പരപ്പനങ്ങാടി: എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെലേമ്പ്ര കുറ്റിപ്പാല സ്വദേശി അഫ്‌നാസി(24)നെയാണ് ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവില്‍ 40 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്. ഇതിന് വിപണിയില്‍ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കും. പൈങ്ങോട്ടൂര്‍, ചെട്ട്യാര്‍മാട്, ചേലൂപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും ടര്‍ഫ് കേന്ദ്രീകരിച്ചുമാണ് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. എക്‌സ്സൈസ് റൈഞ്ച് ഇന്‍സ്പെക്ടര്‍ കെ ടി ഷനൂജ്, അസി.എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സി നിതിന്‍, പി അരുണ്‍, എം ദിദിന്‍, ജിഷ്ണാദ്, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ സിന്ധു പട്ടേരി വീട്ടില്‍ എന്നിവരടങ്ങിയ ടീം ആണ് പ്രതിയെ പിടികൂടിയത്.