ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി നല്‍കിയ അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ

Update: 2025-07-31 09:41 GMT

കണ്ണൂര്‍: സുഹൃത്തിന് നല്‍കാന്‍ അയല്‍വാസി കൊടുത്ത അച്ചാര്‍ കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തി. ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ നിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും കിട്ടിയത്. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജ് എന്നയാളുടെ വീട്ടില്‍ ജിസിന്‍ എന്നയാള്‍ എത്തിച്ച അച്ചാര്‍ കുപ്പിയിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.


വിദേശത്തുളള സുഹൃത്തിന് പോകുന്ന വഴിക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജിസിന്‍ അച്ചാര്‍ കുപ്പി ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് ചക്കരക്കൽ സ്വദേശികളായ കെ.പി.അർഷദ് (31), കെ.കെ.ശ്രീലാൽ (24), പി. ജിസിൻ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Tags: