സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ എംഡിഎംഎയുമായി എത്തിയ യുവാവ് പിടിയില്‍

Update: 2025-06-01 16:23 GMT

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ എത്തിച്ച എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗര്‍ പോലിസ് പിടികൂടി. കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്‍ ഷാജി (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 38.91 ഗ്രം എംഡിഎംഎ കണ്ടെടുത്തു. നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.